കൽപ്പറ്റ: വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൽപറ്റയിൽ നടത്തിയ വാർത്താസമ്മേനത്തിലാണ് എംഎസ് വിശ്വനാഥൻ രാജി കാര്യം അറിയിച്ചത്.
തന്നെ വ്യക്തിപരമായും അതോടൊപ്പം കുറുമ സമുദായത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പ്രസ്താവിച്ചു. കുറുമ വിഭാഗത്തിൽപ്പെട്ടയാളെ ബത്തേരിയിൽ സ്ഥാനാർഥി ആക്കണമെന്ന് സമുദായാംഗമായ വിശ്വനാഥൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപനം. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബത്തേരിയിൽ ഇദ്ദേഹം എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചനകൾ.
Read also: തിയേറ്ററുകളിലെ സെക്കൻഡ് ഷോ; സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ







































