കോൺഗ്രസിൽ വീണ്ടും രാജി; വയനാട് കെപിസിസി സെക്രട്ടറി പാർട്ടി വിട്ടു

By Trainee Reporter, Malabar News
Ajwa Travels

കൽപ്പറ്റ: വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൽപറ്റയിൽ നടത്തിയ വാർത്താസമ്മേനത്തിലാണ് എംഎസ് വിശ്വനാഥൻ രാജി കാര്യം അറിയിച്ചത്.

തന്നെ വ്യക്‌തിപരമായും അതോടൊപ്പം കുറുമ സമുദായത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. കുറുമ വിഭാഗത്തിൽപ്പെട്ടയാളെ ബത്തേരിയിൽ സ്‌ഥാനാർഥി ആക്കണമെന്ന് സമുദായാംഗമായ വിശ്വനാഥൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപനം. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ബത്തേരിയിൽ ഇദ്ദേഹം എൽഡിഎഫ് സ്‌ഥാനാർഥി ആയേക്കുമെന്നാണ് സൂചനകൾ.

Read also: തിയേറ്ററുകളിലെ സെക്കൻഡ് ഷോ; സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE