കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെയാണ് (32) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പണം തട്ടിയെന്ന് കട്ടി കട്ടപ്പന സ്വദേശി യുവതിക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവും ലഭിച്ചിരുന്നു.
അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് കടന്ന യുവതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങവേ യുവതിയെ പോലീസ് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
Also Read: ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണം; സിപിഎമ്മിനെതിരെ മുല്ലപ്പള്ളി







































