റിയാദ്: സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭാഗിക ഇളവ്. ഇന്നു മുതല്‍ രാജ്യത്തെ റസ്‌റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. സിനിമാ തീയറ്ററുകള്‍ക്കും വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവക്കും ഇന്നു മുതല്‍ പ്രവര്‍ത്തിക്കാം.
എന്നാല്‍ വിവാഹങ്ങളും പാര്‍ട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. ഇത്തരം പരിപാടികളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിര്‍ദേശം.
അതേസമയം വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഏര്‍പ്പെടുത്തിയിട്ട് ഉള്ള യാത്രാ വിലക്ക് നീക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും കര്‍ശനമായ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read: 2021-22ൽ 150 കോടിയുടെ നിക്ഷേപം; 1000 സ്‌ക്രീനുകൾ ലക്ഷ്യമിട്ട് പിവിആർ ഗ്രൂപ്പ്



































