തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് സുരേഷ് ഗോപിയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. എന്നാൽ നിലവിൽ സിനിമാ രംഗത്ത് സജീവമായതിനാലും ഷൂട്ടിങ് തിരക്കുള്ളതിനാലും സ്ഥാനാർഥിയാകാൻ കഴിയില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു.
തിരുവനന്തപുരം, വട്ടിയൂർകാവ്, തൃശൂർ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നത്. മുൻനിര നേതാക്കളുടെയും പ്രമുഖരുടെ കാര്യത്തിൽ തീരുമാനം ആകാത്തതിനാൽ ബിജെപിയുടെ സ്ഥാനാർഥി നിർണയവും നീളുകയാണ്.വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നീ നേതാക്കളുടെ മൽസര കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
Also Read: ബിജെപി ദേശ സ്നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ







































