ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ

By Staff Reporter, Malabar News
kochi-metro

തിരുവനന്തപുരം: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. താൻ ചെറുപ്പം മുതൽ ആർഎസ്എസുകാരനാണെന്നും അടുത്തിടെ ബിജെപി അംഗത്വം എടുത്ത ഇ ശ്രീധരൻ പറഞ്ഞു. തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആർഎസ്എസാണ്.

ഔദ്യോഗിക പദവിയിൽ രാഷ്‌ട്രീയം കലർത്താൻ താൽപര്യം ഇല്ലാതിരുന്നതിനാൽ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുക ആയിരുന്നെന്നും ശ്രീധരൻ പറഞ്ഞു. ആർഎസ്എസ് മുഖപത്രമായ കേസരിക്ക് നൽകിയ അഭിമുഖത്തിലാണ് ഇ ശ്രീധരൻ മനസ് തുറന്നത്.

സ്‌നേഹം, ദൃഢനിശ്‌ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേകതകളെന്നും ശ്രീധരൻ പറഞ്ഞു. അദ്ദേഹത്തിൽ നിന്നും താൻ പഠിച്ചത് ഈ പാഠങ്ങളാണ്. ബിജെപി വർഗീയ പാർട്ടിയാണെന്ന മട്ടിൽ കേരളത്തിൽ നടക്കുന്ന പ്രചാരണത്തെ അതിജീവിക്കണം.

ദേശസുരക്ഷക്ക് വേണ്ടി നിൽക്കുന്ന പാർട്ടിയാണ് ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മാറ്റം ഇപ്പോൾ പ്രകടമാണെന്നും ഇ ശ്രീധരൻ അഭിമുഖത്തിൽ പറയുന്നു.

Read Also: സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച, യുവ പ്രാതിനിധ്യം ഉണ്ടാകും; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE