ഡെൽഹി: എംപി സ്‌ഥാനം രാജിവെക്കാതെ ആണ് നിമയസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് കോൺഗ്രസ് സ്‌ഥാനാര്‍ഥി കെ മുരളീധരൻ എംപി. വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്‌ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
‘വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോൺഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്‌മ വിശ്വാസമുള്ളത് കൊണ്ടാണ് മൽസരിക്കുന്നത്. യുഡിഎഫ് ജയിക്കുമെന്നും ഗവൺമെന്റ് ഉണ്ടാക്കുമെന്നും’ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിയിലും പ്രതിഷേധത്തിലും മുരളീധരൻ പ്രതികരിച്ചു. സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിന്റെ മനോവിഷമം മനസിലാക്കുന്നു. അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
Read Also: ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്‍






































