ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്‍

By Syndicated , Malabar News
ramani p nair
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജി തുടരുകയാണ്. ലതികാ സുഭാഷിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയുമായ രമണി പി നായർ രാജിവെച്ചു. വാമനപുരത്ത് നേരത്തെ രമണിയെ പരിഗണിച്ചിരുന്നു. എന്നാൽ സ്‌ഥാനാർഥി പട്ടികയില്‍ രമണിക്ക് സ്‌ഥാനം ലഭിച്ചില്ല

തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ, ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും വ്യക്‌തമാക്കിയായിരുന്നു ലതികാ സുഭാഷിന്റെ രാജി. ഒരു ജില്ലയിൽ ഒരു വനിതക്ക് എങ്കിലും കോൺ​ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ലെന്നും ലതിക പറഞ്ഞു.

വൈക്കത്തിന്റെ മരുമകളായ തന്നെ അവിടെ പോലും പരി​ഗണിച്ചില്ല, ഏറ്റുമാനൂർ സീറ്റ് താൻ ആഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. പാർട്ടി ആസ്‌ഥാനമായ ഇന്ദിരാഭവന് മുന്നിൽ വെച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്‌തത്‌. വനിതകളും വ്യക്‌തികളാണെന്നും യുവാക്കളെ പോലെ അവരേയും പരി​ഗണിക്കണമെന്നും പറഞ്ഞ ലതിക, താൻ തിരുത്തൽ ശക്‌തിയായി തുടരുമെന്നും പ്രഖ്യാപിച്ചു.

Read also: വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കം; സ്‌ഥാനാർഥി പട്ടികയിൽ പ്രതികരണവുമായി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE