തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും. കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറ് വാഗ്‌ദാനങ്ങളിൽ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദം ഉയർത്തിക്കൊണ്ടാണ് ഇടത് മുന്നണി പുതിയ പ്രകടന പത്രിക പുറത്തിറക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്‌ഥാനതല പ്രചാരണം നാളെ മുതലാരംഭിക്കും. ഒരു ദിവസം ഒരു ജില്ലയിൽ എന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുക. അതേസമയം ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക.
Read Also: കേരളത്തിലേക്ക് ബിജെപിയുടെ താര പ്രചാരകർ എത്തും; തുടക്കം ബിപ്ളബ് കുമാറിലൂടെ




































