കേരളത്തിലേക്ക് ബിജെപിയുടെ താര പ്രചാരകർ എത്തും; തുടക്കം ബിപ്ളബ് കുമാറിലൂടെ

By Staff Reporter, Malabar News
biplab kumar
ബിപ്ളബ് കുമാർ
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളെത്തുന്നു. ഇക്കുറി താര പ്രചാരകർ തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാറിലൂടെയാണ് തുടക്കം. ബിപ്ളബ് കുമാർ ഇന്ന് തലസ്‌ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര തുടങ്ങിയ മണ്ഡലങ്ങളിലെ വിവിധ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, സ്‌മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും അടുത്ത ദിവസങ്ങളിൽ കേരളത്തിലേക്ക് വരുന്നുണ്ട്. ബിജെപിയുടെ ബാലികേറാമലയായ കേരളത്തിൽ ഇക്കുറി നേട്ടമുണ്ടാക്കുക എന്നത് ദേശീയ നേതൃത്വത്തിന്റെ കൂടി ആവശ്യമാണ്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കരുത്ത് തെളിയിക്കാൻ കേരളം, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കേണ്ടത് അനിവാര്യമാണ് എന്നാണ് വിലയിരുത്തൽ.

Read Also: സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE