തുഷാർ മൽസരിക്കില്ല; ബിഡിജെഎസ് അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ബിഡിജെഎസ് അവസാനഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തുഷാർ വെള്ളാപ്പളളി ഇത്തവണ മൽസര രംഗത്ത് ഉണ്ടാകില്ല. കുട്ടനാട്ടിൽ സിപിഐയിൽ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയും കോതമംഗലത്ത് ഷൈൻ കെ കൃഷ്‌ണനുമാണ് സ്‌ഥാനാർഥികൾ. നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് അവസാനഘട്ട പട്ടിക പ്രഖ്യാപിച്ചത്.

ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച ഭരത് കൈപ്പാറേടൻ പകരമായി എൻ ശ്രീനിവാസൻ നായർ മൽസരിക്കും. സ്‌ഥാനാർഥിക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഭരത്തിനെ മാറ്റിയത്. ഉടുമ്പൻചോല സീറ്റിൽ സന്തോഷ് മാധവൻ മൽസരിക്കും.

ആദ്യ മൂന്ന് ഘട്ട സ്‌ഥാനാർഥി പട്ടികയിലും കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകൾ പ്രഖ്യാപിച്ചിരുന്നില്ല. ഉടുമ്പൻചോലയിൽ സന്തോഷ് മാധവനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തവനൂരിൽ രമേശ് കോട്ടായിപ്പുറം, വാമനപുരത്ത് തഴവ സഹദേവൻ, ഇരവിപുരത്ത് രഞ്‌ജിത്ത് രവീന്ദ്രൻ, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ എന്നിവരാണ് മൽസരിക്കുക. മൂന്ന് ഘട്ടങ്ങളിലായി 18 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്.

പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ എബി ജയപ്രകാശ്, ചാലക്കുടിയിൽ ഉണ്ണികൃഷ്‌ണൻ ചാലക്കുടി, നെൻമാറയിൽ അനുരാഗ് എഎൻ എന്നിവരാണ് രണ്ടാം ഘട്ട പട്ടികയിൽ ഉണ്ടായിരുന്നവർ.

Read Also: ‘മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE