കോഴിക്കോട്: അവസാന നിമിഷം എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ മാറ്റിയേക്കും. സുൾഫിക്കർ മയൂരിക്ക് വിജയ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ് റിപ്പോർട് നൽകി. സുൾഫിക്കർ മയൂരിയെ നീക്കണമെന്നും അദ്ദേഹം റിപ്പോർട്ടിലൂടെ ആവശ്യപ്പെട്ടു.
എലത്തൂരിലെ പ്രശ്ന പരിഹാരത്തിന് സ്ഥാനാർഥിയെ മാറ്റുക എന്നൊരു മാർഗം മാത്രമേയുള്ളൂ എന്ന് കെവി തോമസ് കെപിസിസിയെ അറിയിച്ചു. കോൺഗ്രസ് വിമത സ്ഥാനാർഥി സ്ഥാനാർഥി യുവി ദിനേഷ് മണിയോ ഭാരതീയ നാഷണൽ ജനദാതൾ നേതാവ് സെനിൻ റാഷിയോ സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം.
മാണി സി കാപ്പനുമായി ചർച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മാണി സി കാപ്പന്റെ പാർട്ടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസിന് നൽകിയ രണ്ടാം സീറ്റാണ് എലത്തൂർ. എന്നാൽ സീറ്റ് വിട്ട് കൊടുത്തതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
Also Read: ഭരണനേട്ടം വിശദീകരിക്കുന്ന ഫ്ളക്സുകളും ബാനറുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കാൻ ഉത്തരവ്







































