തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കളക്‌ടർമാർ നൽകിയ റിപ്പോർട്ടിൽ തുടർനടപടി ഇന്ന് ഉണ്ടായേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കളക്‌ടർമാർ കണ്ടെത്തിയതായാണ് സൂചന.
പല മണ്ഡലങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധന നടന്നുവരികയാണ്. ഒന്നിലധികമുള്ള വോട്ടുകൾ മരവിപ്പിച്ചേക്കുമെന്നാണ് വിവരം.
Also Read: പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി






































