കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്‌ച മൂന്ന് സ്‌ഥാനാർഥികള്‍ പത്രിക പിന്‍വലിച്ചു. ഇതോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 38 സ്‌ഥാനാർഥികളാണ് ജില്ലയിൽ അവശേഷിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്‌ഥാനാർഥി സുന്ദര, കാസർഗോഡ് മണ്ഡലം സ്വതന്ത്ര സ്‌ഥാനാർഥി അബ്‌ദുൽ അസീസ്, തൃക്കരിപ്പൂര്‍ മണ്ഡലം സ്വതന്ത്ര സ്‌ഥാനാർഥി ചന്ദ്രന്‍ എകെ എന്നിവരാണ് പത്രിക പിന്‍വലിച്ചത്.
ബിഎസ്‌പി സ്‌ഥാനാർഥി സുന്ദര കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ പത്രിക പിൻവലിച്ചതെന്ന് സുന്ദര മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇനി സുരേന്ദ്രന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Also Read: സ്വർണ്ണക്കടത്ത്; അഞ്ച് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് എന്‍ഐഎ








































