കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തിൽ ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. നാളെ നടക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്.
2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമായ തലശ്ശേരിയിൽ സ്‌ഥാനാർഥി ഇല്ലാത്തത് സംസ്‌ഥാന നേതൃത്വത്തിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്‌ഥയാണ് പാർട്ടി നേരിടുന്നത്. അതേസമയം, ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടിക്ക് എൻഡിഎ പിന്തുണ നൽകിയേക്കുമെന്നാണ് സൂചന.
വിവിധ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് നേതൃത്വം ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് ശേഷം ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നയിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ട് വിഷയത്തിൽ കോടതി ഇടപെടില്ലെന്ന് അറിയിക്കുകയായിരുന്നു.
Read also: ഗുരുവായൂരിൽ ഡിഎസ്ജെപി സ്‌ഥാനാർഥിയെ എൻഡിഎ പിന്തുണച്ചേക്കും







































