തൃശൂർ: ഗുരുവായൂരിൽ എൻഡിഎക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ഡമോക്രാറ്റിക് സോഷ്യലിസ്‌റ്റ് ജസ്‌റ്റിസ് പാർട്ടിയെ പിന്തുണക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്.
എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍ സമ്മതമാണെന്ന് ഡിഎസ്ജെപി അറിയിച്ചിട്ടുണ്ട്. നേരത്തെ എന്‍ഡിഎ സഖ്യ കക്ഷിയാവാന്‍ ഇവർ ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
ഗുരുവായൂരിലെ എൻഡിഎ സ്‌ഥാനാർഥി അഡ്വ. നിവേദിതയുടെ ഹരജി ഹൈക്കോടതി തള്ളിയതോടെ നേതൃത്വം ഡിഎസ്‌ജെപിയുമായി ചർച്ച നടത്തിയിരുന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബിജെപി സ്‌ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.
Read also: അഴിമതിയുടെ ക്യാപ്റ്റനാണ് പിണറായി വിജയൻ; രണ്‍ദീപ്‌സിങ് സുര്‍ജേവാല







































