ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ എൻഡിഎ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി മണ്ഡലത്തിൽ ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ പാർട്ടിയുടെ ജില്ലാ ഘടകം ശുപാർശ ചെയ്തിട്ടുണ്ട്. അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അക്കാര്യം പ്രഖ്യാപിക്കും. തലശ്ശേരിയുടെ കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ, കെ സുരേന്ദ്രൻ പറഞ്ഞു.
Read also: വേനൽച്ചൂട് കനക്കുന്നു; പര്യടന സമയം പുനഃക്രമീകരിച്ച് സ്ഥാനാർഥികൾ







































