വേനൽച്ചൂട് കനക്കുന്നു; പര്യടന സമയം പുനഃക്രമീകരിച്ച് സ്‌ഥാനാർഥികൾ

By Team Member, Malabar News
malappuram news

മലപ്പുറം : ജില്ലയുടെ മിക്ക മേഖലകളിലും പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിൽ ചൂട് ഉയരുകയാണ്. ഈ ചൂടിലും പ്രചാരണത്തിന് കൊഴുപ്പ് ഒട്ടും കുറക്കാതെ സ്‌ഥാനാർഥികളും അണികളും രംഗത്തുണ്ട്. അന്തരീക്ഷത്തിലെ ചൂട് താങ്ങാനാവാതെ തളർന്നു പോകുന്നതിനാൽ സ്‌ഥാനാർഥികളുടെ പര്യടന പരിപാടികളിൽ നേരത്തെ നിശ്‌ചയിച്ചതിൽ നിന്നും മാറ്റം വരുത്തിയിരിക്കുകയാണ്. നിലവിൽ പ്രചാരണ പരിപാടികൾക്ക് നട്ടുച്ച വെയിലത്ത് വിശ്രമം നൽകുകയാണ് സ്‌ഥാനാർഥികൾ.

രാവിലെ നേരത്തെ തുടങ്ങി പന്ത്രണ്ടോടെ ഉച്ചവിശ്രമത്തിന് നിർത്തും. പിന്നെ മൂന്നരയോടെ തുടങ്ങി രാത്രി എട്ടോടെയാണ് അവസാനിക്കുന്നത്.  പര്യടന കേന്ദ്രങ്ങളിലെല്ലാം ദാഹമകറ്റാൻ സംഭാരവും സർബത്തും തയാറാക്കിയിട്ടുണ്ട്. മിക്ക പര്യടന കേന്ദ്രങ്ങളിലും ആളുകൾ കൂടുന്നത് ഉച്ച കഴിഞ്ഞാണ്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശ് വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് മേഖലയിലും എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ അമരമ്പലം സൗത്ത് മേഖലയിലും ഇന്നലെ പര്യടനം നടത്തി.

മണ്ഡലത്തിൽ‍ 5 വർഷം നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തി കാണിച്ചാണ് എൽഡിഎഫ് നേതാക്കൾ പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാൽ പിവി അൻവർ മണ്ഡലത്തിൽ നിന്ന് കുറേ നാൾ മാറിനിന്നതും ആഫ്രിക്കയിലേക്ക് പോയതുമാണ് യുഡിഎഫ് നേതാക്കൾ പ്രധാനമായും പ്രചാരണ പരിപാടികളിൽ ചർച്ചയാക്കുന്നത്. ഇതിനൊപ്പം തന്നെ ഇരുമുന്നണികൾക്കുമെതിരെ ആഞ്ഞടിച്ച് എൻഡിഎയും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.

Read also : സൗജന്യ കിറ്റ് എൽഡിഎഫ് നിഷേധിച്ചു; തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ‌ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE