പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിലെത്തി. പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് പാലക്കാട് ജില്ലയിൽ രാഹുൽ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോ നടത്തും. രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിൽ എത്തിയ രാഹുൽ കോട്ടമൈതാനത്താണ് ഹെലികോപ്റ്ററിൽ ഇറങ്ങിയത്.
ത്രികോണ മൽസരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കോട്ട മൈതാനത്ത് ഇറങ്ങിയ രാഹുൽ അവിടെ ഷാഫി പറമ്പിൽ എംഎൽഎക്ക് വേണ്ടി വോട്ട് തേടും. തുടർന്ന് നിരവധി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ രാഹുലിന്റെ റോഡ് ഷോ ആരംഭിക്കും.
ജില്ലയിലെ പറളിയിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തുടർന്ന് ഡോക്ടർ സരിന് വേണ്ടിയും രാഹുൽ ഗാന്ധി വോട്ട് തേടും. കൂടാതെ ജില്ലയിൽ തൃത്താല, ഷൊർണ്ണൂർ എന്നിവിടങ്ങളിലും രാഹുലിന്റെ നേതൃത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കും.
Read also : ടിഡിഎസിനെ ചൊല്ലി ആദായ വകുപ്പുമായി തർക്കം; നിലപാട് വ്യക്തമാക്കി കിഫ്ബി









































