തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി പാലക്കാട് എത്തി

By Team Member, Malabar News
rahul at palakkad
Representational image
Ajwa Travels

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിലെത്തി. പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് പാലക്കാട് ജില്ലയിൽ രാഹുൽ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോ നടത്തും. രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിൽ എത്തിയ രാഹുൽ കോട്ടമൈതാനത്താണ് ഹെലികോപ്റ്ററിൽ ഇറങ്ങിയത്.

ത്രികോണ മൽസരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കോട്ട മൈതാനത്ത് ഇറങ്ങിയ രാഹുൽ അവിടെ ഷാഫി പറമ്പിൽ എംഎൽഎക്ക് വേണ്ടി വോട്ട് തേടും. തുടർന്ന് നിരവധി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ രാഹുലിന്റെ റോഡ് ഷോ ആരംഭിക്കും.

ജില്ലയിലെ പറളിയിൽ നിന്നാണ്  റോഡ് ഷോ ആരംഭിക്കുന്നത്. തുടർന്ന് ഡോക്‌ടർ സരിന് വേണ്ടിയും രാഹുൽ ഗാന്ധി വോട്ട് തേടും. കൂടാതെ ജില്ലയിൽ തൃത്താല, ഷൊർണ്ണൂർ എന്നിവിടങ്ങളിലും രാഹുലിന്റെ നേതൃത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കും.

Read also : ടിഡിഎസിനെ ചൊല്ലി ആദായ വകുപ്പുമായി തർക്കം; നിലപാട് വ്യക്‌തമാക്കി കിഫ്‌ബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE