തിരുവനന്തപുരം: വിഷു കിറ്റ് വിതരണം ഏപ്രില്‍ 1 മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. സ്പെഷ്യൽ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷ്യൽ അരി തടഞ്ഞ നടപടി പുനഃപരിശോധിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന് പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്.
നേരത്തെ സ്പെഷ്യൽ കിറ്റ് വിതരണത്തിൽ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നായിരുന്നു കമ്മീഷന്റെ നടപടി.
Also Read: അമ്മയുടെ ഇരട്ടവോട്ട് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം; രമേശ് ചെന്നിത്തല





































