അമ്മയുടെ ഇരട്ടവോട്ട് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലം; രമേശ് ചെന്നിത്തല

By Staff Reporter, Malabar News
Ramesh-Chennithalal_2020-Oct-04
Ajwa Travels

ഹരിപ്പാട്: അമ്മക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഹരിപ്പാട്ടേക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52ആം ബൂത്തിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് വോട്ട് ഉള്ളതായി രേഖകളിൽ കാണുന്നത്.

കുടുംബത്തിലെ മറ്റെല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ. സംഭവം വാർത്തയായതോടെയാണ് പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. സംസ്‌ഥാനത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്നും, ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും നേരത്തെ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Read Also: തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി ഡീൽ; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE