തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി ഡീൽ; കെ മുരളീധരൻ

By Team Member, Malabar News
muraleedharan
കെ മുരളീധരൻ
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്‌പര ധാരണയെന്നും നേമത്തെ യുഡിഎഫ് സ്‌ഥാനാർഥി കൂടിയായ കെ മുരളീധരൻ വ്യക്‌തമാക്കി.

തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ സിപിഐഎം ബിജെപിയെ സഹായിക്കാമെന്നും, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബിജെപി സിപിഐഎമ്മിനെ സഹായിക്കാമെന്നുമാണ് ധാരണയുള്ളതെന്നും മുരളീധരൻ ആരോപണം ഉന്നയിച്ചു. കൂടാതെ ഇരു പാർട്ടികളുടെയും നാണംകെട്ട കൂട്ടുകെട്ട് തുറന്നുകാട്ടികൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ട് പോകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Read also : വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE