വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്

By Trainee Reporter, Malabar News
Representational image
Ajwa Travels

മുംബൈ: വാണിജ്യ ആവശ്യങ്ങൾക്കുള്ള എസ്എംഎസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. മാർച്ച് 8ന് ഇത് നടപ്പിലാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകൾക്കായുള്ള ഒടിപി ഉൾപ്പടെ വ്യാപകമായി തടസപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള എസ്എംഎസുകളും അവയുടെ ടെംപ്ളേറ്റുകളും മുൻകൂട്ടി ടെലികോം കമ്പനികളുടെ ബ്ളോക്ക് ചെയിൻ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്യണമെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. ഇങ്ങനെ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ ഉപഭോക്‌താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ളേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തിൽ തടയുക.

ഒന്നുമുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത കമ്പനികളുടെ എസ്എംഎസുകൾ ഒഴിവാക്കാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ ശേഷമാണ് ഇതുനടപ്പാക്കാൻ ട്രായ് തീരുമാനിച്ചിരിക്കുന്നത്.

Read also: എടിഎം കൗണ്ടറിൽ രഹസ്യ ക്യാമറ; വടകര തട്ടിപ്പിന് പിന്നിൽ ഡെൽഹി സ്വദേശികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE