കൊച്ചി: ആഴക്കടൽ മൽസ്യ ബന്ധന വിവാദത്തിൽ എന്‍ പ്രശാന്ത് ഐഎഎസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ എൽഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.
ഈ പറയുന്ന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) എംഡി ഫയലുകള്‍ ഒരാളുടെ അടുത്തും അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. ഗൂഢലക്ഷ്യം വെച്ച് വാട്‌സാപ്പ് മെസേജുകള്‍ അയക്കുകയാണ് ചെയ്‌തത്. ഇങ്ങനെ മെസേജ് കിട്ടിയാല്‍ ചിലര്‍ ഒക്കെ എന്നു മെസേജ് അയക്കും.
അതിനർഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ഇയാള്‍ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാന്‍ വേണ്ടി ഇത്തരം മെസേജുകള്‍ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ; പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജാതിമത വിഭാഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചു. ഇതു കണ്ടപ്പോൾ വല്ലാത്ത പേടി കോൺഗ്രസിനും ലീഗിനും യുഡിഎഫിനുമുണ്ടായി. ഇതെല്ലാം മറികടക്കാൻ വലിയ ഗൂഢാലോചന അരങ്ങേറി. ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചില ആളുകൾ പങ്കെടുത്തു. അടുക്കാൻ പറ്റാത്ത പിൻതള്ളപ്പെട്ട അവതാരങ്ങൾ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: അരിയും കിറ്റും മുടക്കാൻ പ്രതിപക്ഷം; ബിജെപിക്കുള്ള വാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി







































