പയ്യന്നൂര്‍: കണ്ണൂരിൽ ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, അക്രമത്തെ തുടർന്ന് അബോധാവസ്‌ഥയിലായ ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസില (29) പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
തിങ്കളാഴ്‌ച വൈകീട്ട് ആറോടെ എടാട്ട് ദേശീയപാതയിൽ എന്‍ഡിഎയുടെ റോഡ്ഷോ നടക്കുന്നതിന് ഇടയിലാണ് അക്രമം ഉണ്ടായത്. ഗര്‍ഭിണിയായ നാസിലയെ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വാഹനം തടഞ്ഞു നിർത്തി ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു .
ബിജെപി പ്രവർത്തകരുടെ നടപടി പ്രാകൃതവും മലയാളികളുടെ സംസ്‌കാരത്തിന് യോജിക്കാത്തതും ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പയ്യന്നൂരിലേ ആശുപത്രിയില്‍ നാസിലയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: അയല്‍ക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍







































