കണ്ണൂര്‍: വാക്കുതര്‍ക്കത്തിനിടെ ചെറുപുഴ കാനംവയല്‍ മരുതുംതട്ടില്‍ അയല്‍ക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിലായി. ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബി(62)യെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി മരുതുംതട്ടിലെ വാടാതുരത്തേല്‍ ടോമിയാണ് അറസ്‌റ്റിലായത്.
ചെറുപുഴ പോലീസ് ഇന്‍സ്‌പെക്‌ടര്‍ കെവി ഉണ്ണിക്കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ടോമിയെ കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ വീടിന് സമീപമുള്ള കൈത്തോടിനടുത്ത് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഈ മാസം 25ന് രാവിലെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബേബിയെ ടോമി വെടിവച്ച് കൊലപ്പെടുത്തിയത്. സ്‌ഥിരമായി ടോമി മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യമാണ് കൊലക്ക് പിന്നിൽ. പിന്നീട് ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
Malabar News: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം