ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 3 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനം. മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്‌ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘം എത്തുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. ഈ സംസ്‌ഥാനങ്ങളിലെ നിലവിലത്തെ കോവിഡ് സ്‌ഥിതി കേന്ദ്രസംഘം എത്തി വിലയിരുത്തും.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ പരിശോധന നിരക്ക് ഉയര്‍ത്താനും, ആശുപത്രികളില്‍ കൂടുതല്‍ സംവിധാനമൊരുക്കാനും, രോഗ നിയന്ത്രണത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി.
നിലവിൽ രാജ്യത്ത് പ്രതിദിന രോഗബാധ ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 93,249 ആളുകൾക്കാണ്. കൂടാതെ 513 ആളുകൾ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. 6,91,597 ആളുകളാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്.
Read also : വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കി; ആരോപണവുമായി സുരഭി ലക്ഷ്‌മി







































