കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഇന്ധന വില വർധിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Read Also: എറണാകുളത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ; ആശങ്കയുയർത്തി ഐഎംഎ റിപ്പോർട്