ഇന്ധന വില; സൈക്കിൾ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎമാർ സഭയിലേക്ക്

By Staff Reporter, Malabar News
opposition-protest-against-fuel-price
Ajwa Travels

തിരുവനന്തപുരം: ഇന്ധനനികുതി കുറക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. ഇന്ധന വില ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് എത്തിയത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ ഉള്ളവരായിരുന്നു സൈക്കിളില്‍ സഭയിലേക്ക് യാത്ര ചെയ്‌തത്‌.

കഴിഞ്ഞ ദിവസം കോവളം എംഎല്‍എ എം വിന്‍സന്റ് സൈക്കിളില്‍ സഭയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്‌തമാക്കുന്നത്. എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നും നിയമസഭ വരെയായിരുന്നു എംഎൽഎമാരുടെ സൈക്കിള്‍ യാത്ര. നേരത്തെ വിഷയത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് ചക്രസ്‌തംഭന സമരം സംഘടിപ്പിച്ചിരുന്നു. ജില്ലാ കേന്ദ്രങ്ങളിലായിരുന്നു സമരം സംഘടിപ്പിച്ചത്.

Read Also: സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE