തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോവിഡ് മുക്തനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സ്പീക്കർ ഇന്ന് ആശുപത്രി വിടും. ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും.
കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
National News: കോവിഡ്; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി







































