കോവിഡ്; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി

By Staff Reporter, Malabar News
rahul-gandhi-against-modi
രാഹുല്‍ ഗാന്ധി
Ajwa Travels

കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്‌ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് എല്ലാ രാഷ്‌ട്രീയ നേതാക്കളും ചിന്തിക്കാന്‍ തയാറകണമെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ബംഗാളിലെ തന്റെ എല്ലാ പൊതു റാലികളും കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തുകയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ‘നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്‌ട്രീയ നേതാക്കളോടും ഞാന്‍ നിര്‍ദേശിക്കുന്നു,’ രാഹുല്‍ ട്വീറ്റിൽ വ്യക്‌തമാക്കി.

ശനിയാഴ്‌ചയാണ് ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്നത്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മീഷൻ മമതയുടെ ആവശ്യം തള്ളുകയായിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 1,47,88,109 ആയി ഉയർന്നു.

Read Also: നിരുത്തരവാദപരം; കോവിഡ് വർധിക്കുമ്പോഴും പരീക്ഷ നടത്താനുള്ള സർവകലാശാലാ നീക്കത്തിനെതിരെ തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE