തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ ഇപ്പോൾ തന്നെ നടത്തണോയെന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിബിഎസ്ഇ, ഐസിഎസ്സി ഉൾപ്പടെ ദേശീയ തലത്തിൽ പരീക്ഷകൾ എല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മൽസര പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ തുടരുകയാണ്.
കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും വിദ്യാർഥികളും കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ പരീക്ഷകൾ ഇപ്പോൾ തന്നെ നടത്തേണ്ടതുണ്ടോ എന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read also: ലഭ്യതക്കുറവ്; എറണാകുളത്തെ മെഗാ വാക്സിനേഷൻ ക്യാപുകൾ നിർത്തിവെച്ചു







































