തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈകിട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വർക്ക് ഫ്രം ഹോം നടപ്പാക്കും.
പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ളാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. വിശദമായ ഉത്തരവ് ചീഫ് സെകട്ടറി ഉടൻ ഇറക്കും.
ഇക്കുറി തൃശൂർ പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കാനും തീരുമാനമായി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആനപാപ്പാൻമാർ എന്നിവർക്ക് മാത്രമാകും പ്രവേശനം.
Read Also: കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം; സന്ദർശകർക്ക് വിലക്ക്







































