ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തിന് സമാനമാണ് പുതിയ വാക്സിൻ നയമെന്ന് രാഹുൽ ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
” കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം നോട്ട് നിരോധനത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സാധാരണക്കാരുടെ പുതിയ നീണ്ട ക്യൂ കാണാന്‍ കഴിയും. പണം, ആരോഗ്യം, ജീവിതം എന്നിവ നഷ്ടപ്പെടും, അവസാനം കുറച്ച് മുതലാളിമാര്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ,”- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
केंद्र सरकार की वैक्सीन रणनीति नोटबंदी से कम नहीं-
* आम जन लाइनों में लगेंगे
* धन, स्वास्थ्य व जान का नुक़सान झेलेंगे
* और अंत में सिर्फ़ कुछ उद्योगपतियों का फ़ायदा होगा।— Rahul Gandhi (@RahulGandhi) April 21, 2021
നേരത്തെയും കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ രാഹുല്‍ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. വാക്സിന് വിതരണമല്ല വാക്സിന് തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്സിന് ഉണ്ടാവുകയില്ല. വില നിയന്ത്രണങ്ങളില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വാക്സിന് ഉറപ്പുവരുത്തുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ വാക്സിന് നയം പുറത്തുവന്നത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന് നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് നിര്‍മാതാക്കളില്‍ നിന്ന് വാക്സിൻ വാങ്ങണം.
നിലവില്‍ സര്‍ക്കാര്‍ നല്കുന്ന വാക്സിന് കുത്തിവെക്കാൻ 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്സിന് വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
അതേസമയം സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാം ഡോസ് കുത്തിവെക്കാനുള്ള അനുമതി ഉണ്ടാകും.
Also Read: ജീവൻ പണയംവെച്ച് രക്ഷിച്ചെടുത്തത് കുരുന്ന് ജീവൻ; മയൂർ ഷെൽക്കേക്ക് റെയിൽവേയുടെ പാരിതോഷികം







































