തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ക്ളിഫ് ഹൗസിലാണ് യോഗം ചേരുന്നത്. പോലീസിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ മുതലുള്ളവരുടെ യോഗം നേരത്തെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു.
അതിന് പിന്നാലെ ഡിജിപിയും മുഖ്യമന്ത്രിയും ഉന്നതതല പോലീസ് യോഗവും വിളിച്ച് ചേര്‍ത്തിരുന്നു. എഡിജിപിമാരുടെ യോഗമാണ് ഇന്ന് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തുടര്‍ച്ചയായ വീഴ്ചയുണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്.
Read Also: ഐഎസ്എൽ; ഇന്ന് ഒഡിഷ എഫ്സി-മുംബൈ സിറ്റി പോരാട്ടം







































