ഐഎസ്എൽ; ഇന്ന് ഒഡിഷ എഫ്‍സി-മുംബൈ സിറ്റി പോരാട്ടം

By Staff Reporter, Malabar News
odisha-fc-vs-mumbai-city
Ajwa Travels

പനാജി: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി-മുംബൈ സിറ്റി എഫ്‌സി പോരാട്ടം. രാത്രി 7:30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം. ഒഗ്ബെച്ചെയുടെ ഹൈദരാബാദിനോട് 6-1ന് തരിപ്പണമായതിന്റെ നാണക്കേട് മാറ്റാൻ ഉറച്ചു തന്നെയാണ് ഒഡിഷ ഇറങ്ങുന്നത്. 8 മൽസരങ്ങളിൽ നിന്നും 10 പോയിന്റാണ് ഒഡിഷ എഫ്‌സിക്കുള്ളത്.

അതേസമയം കഴിഞ്ഞ 5 മൽസരങ്ങളിൽ നിന്നും 3 ജയവും ഒരു സമനിലയും തോൽവിയുമാണ് മുംബൈ സിറ്റിക്കുള്ളത്. 16 പോയിന്റുമായി പട്ടികയിൽ അവർ ഒന്നാമതാണ്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഇഗോർ അൻഗൂളോയാണ് മുംബൈയുടെ സൂപ്പർ താരം. ഇന്ത്യൻ താരങ്ങളായ വിക്രം പ്രതാപ് സിംഗും ബിബിൻ സിംഗും മികവുറ്റ കളിയാണ് പുറത്തെടുക്കുന്നത്.

Read Also: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; സിബിഐയുടെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE