തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്‌തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. 12 മണിക്കാണ് മാദ്ധ്യമങ്ങളെ കാണുക. മുഖ്യമന്ത്രിയുടെ ഓഫിസാണ് വാര്‍ത്താസമ്മേളനം സംബന്ധിച്ച കാര്യം അറിയിച്ചത്.
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ളോക്ക് മീഡിയ റൂമിലാണ് വാര്‍ത്താ സമ്മേളനം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാം. 37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നത്.
നിയമസഭാ സമ്മേളനം തുടക്കത്തില്‍ തന്നെ പ്രക്ഷുബ്‌ധമായ ശേഷമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നതെന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്‌ഐ അക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയായിരുന്നു മറുപടി പറയേണ്ടിയിരുന്നത്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചിരുന്നില്ല. ഇതിലുള്ള മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
Most Read: യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു