യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു

By Team Member, Malabar News
Questioning Of Vijay Babu Started By Police On Rape Case
Ajwa Travels

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്ന് മുതൽ ജൂലൈ മൂന്നാം തീയതി വരെ വിജയ് ബാബുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യലിന് ഒപ്പം തന്നെ വിജയ് ബാബുവിനെ അന്വേഷണസംഘം തെളിവെടുപ്പിനും കൊണ്ടുപോകും. നിലവിൽ കേസിൽ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം ലഭിച്ചതിനാൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആയിരിക്കും നടപടികൾ പുരോഗമിക്കുക. കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

അതേസമയം വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മുൻ‌കൂർ ജാമ്യം അനുവദിച്ച നടപടിയിൽ നിയമ വിദഗ്‌ധരും, പൊതുസമൂഹവും കടുത്ത എതിർപ്പിലാണ്. അതിജീവിതയുടെ ഭാഗത്ത് നിന്നും കോടതി ചിന്തിക്കുന്നില്ലെന്ന തരത്തിലുള്ള ആരോപണങ്ങൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

Read also: പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികൾ നിർത്തിവെച്ചു-മാദ്ധ്യമങ്ങൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE