പോത്തുകല്ല്: മലപ്പുറത്തെ പോത്തുകല്ലില്‍ അമ്മയേയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശിയായ രഹ്‌ന, മക്കളായ ആദിത്യന്‍(12), അര്‍ജുന്‍(10), അനന്ദു(7) എന്നിവരാണ് മരിച്ചത്. നാല് പേരും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ആത്‌മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രഹ്‌നയേയും മക്കളെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ സ്‌ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
Read Also: നിസ്വാർഥനായ പൊതുപ്രവർത്തകൻ; എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി







































