നിലമ്പൂരിലെ അമ്മയുടെയും മക്കളുടെയും ആത്‍മഹത്യ; ഭര്‍ത്താവും ജീവനൊടുക്കി

By News Desk, Malabar News
വിനീഷും കുടുംബവും
Ajwa Travels

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയും മൂന്നുമക്കളും ആത്‍മഹത്യ ചെയ്‌തതിന് പിന്നാലെ കുടുംബനാഥന്‍ വിനീഷും ജീവനൊടുക്കി. വിനീഷിനെ(36) പനങ്കയം പുഴക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനീഷിന്റെ ഭാര്യ രഹ്‌ന (34), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രഹ്‌നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Malabar News: മലപ്പുറത്ത് പിന്നിലേക്കെടുത്ത കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു

സംഭവത്തില്‍ വിനീഷിനെതിരെ രഹ്‌നയുടെ അച്‌ഛൻ രാജന്‍കുട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്‌ത്രീയുമായുളള ബന്ധമാണ് കുടുംബ പ്രശ്‌നങ്ങളുടെ കാരണമെന്നും രാജന്‍കുട്ടി ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE