നിസ്വാർഥനായ പൊതുപ്രവർത്തകൻ; എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
CM About M Narayanan
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: സിപിഎം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായ എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്‌തിത്വം കൂടിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.

സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന എം നാരായണന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

നിസ്വാർഥമായ…

Posted by Pinarayi Vijayan on Saturday, 7 November 2020

കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം നാരായണന്റെ അന്ത്യം. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു മരണം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Also Read: ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE