കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു

By News Desk, Malabar News
Ex MLA Narayanan Passed Away
M.Narayanan
Ajwa Travels

കൊച്ചി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്‌ച രാത്രിയോടെ മാറ്റിയിരുന്നു. ഇന്ന് രാവിലെ 5 മണിയോടെയാണ് മരിച്ചത്.

Also Read: സോളാർ വിവാദം; 10 കോടിയുടെ തട്ടിപ്പ് അന്വേഷിച്ചതിന് ചെലവ് 1.77 കോടി

ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം രണ്ടു തവണ കുഴൽമന്ദം എംഎൽഎയായി. നിലവിൽ കുഴൽമന്ദം സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കർഷക സംഘം സംസ്‌ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE