കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കുറുങ്കുടി മീത്തൽ അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു പരിസരവാസികൾ മൃതദേഹം കണ്ടത്.
തുടർന്ന് പോലീസിൽ വിവരമറിയിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം മുതൽ അനുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്ത് എത്തി. ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുക്കും. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കും. പ്രജിലാണ് അനുവിന്റെ ഭർത്താവ്. അച്ഛൻ: വാസു, അമ്മ: സരസ്വതി, സഹോദരൻ: സദാനന്ദൻ.
Most Read| നായബ് സിങ് സെയ്നി ഹരിയാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട്








































