ആലത്തൂര്‍: നെന്‍മാറയില്‍ കാറ് മരത്തിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടില്‍ തോമസിന്റെ മകന്‍ സേവി (42)യാണ് മരിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്ത് ടാക്‌സി ഡ്രൈവറാണ്.
വ്യാഴാഴ്‌ച പുലര്‍ച്ച 4.15ഓടെ വടക്കാഞ്ചേരി റോഡിൽ എൻഎസ്എസ് കോളേജിന് സമീപത്തായിരുന്നു അപകടം. നെന്‍മാറ ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് പോകവേ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന സുബരയ്യ (64), ഭാര്യ ധനലക്ഷമി (63), വെങ്കിടാചലം (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read also: ലിംഗ സമത്വ കേന്ദ്രമായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി; ഉൽഘാടനം ഫെബ്രുവരി 11ന്