ന്യൂ ഡെല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ബില്‍ അനവസരത്തില്‍ പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു. തന്റെ പാര്‍ട്ടി ഒരു കാരണവശാലും ഇതിന് കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ അനവസരത്തിലുള്ള ഈ ബില്ലിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല, കര്‍ഷകരുടെ മരണ വാറന്റ് ആയ ബില്ലില്‍ ഞങ്ങള്‍ ഒപ്പ് വെക്കില്ല. പഞ്ചാബില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുകയാണ്, അവര്‍ക്ക് നേരെയുള്ള ആക്രമണമായാണ് കര്‍ഷകര്‍ ബില്ലിനെ കാണുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സ്വാഭാവത്തിന് എതിരാണിത് ‘ അദ്ദേഹം പറഞ്ഞു.
മോദിക്കെതിരെയും ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന് പറയാന്‍ പാര്‍ലമെന്റില്‍ വരാത്ത പ്രധാനമന്ത്രി ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹാര്‍സിമ്രത് കൗര്‍ രാജിവെച്ചപ്പോള്‍ കര്‍ഷകരെ എല്ലാവരും തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയാണെന്ന് ആരോപിക്കാനാണ് പാര്‍ലമെന്റില്‍ വന്നത്. കോണ്‍ഗ്രസിന് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരും ബില്ലിനെതിരെ രംഗത്തു വന്നു.
Read Also: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രിയങ്കയും രംഗത്ത്