കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രിയങ്കയും രംഗത്ത്; ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

By Team Member, Malabar News
Malabarnews_priyanka gandhi
പ്രിയങ്ക ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പുതിയ കാര്‍ഷിക ബില്ലുകള്‍ സര്‍ക്കാരിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ളത് ആണെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാത്ത നിലപാടാണിത്. കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുകയോ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നതിന് പകരം അതിന് നേര്‍ വിപരീതമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.

രാജ്യത്ത് ആകമാനം കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. ഇതിനിടയിലും ഇന്ന് രാജ്യസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കും. ബില്ലുകള്‍ക്കെതിരെ പല പാര്‍ട്ടികളും രംഗത്ത് വന്നെങ്കിലും രാജ്യസഭയില്‍ കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ പാസാകുമെന്നത് ഉറപ്പായി. 125 അംഗങ്ങളുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. അകാലിദള്‍, ടിആര്‍എസ് പാര്‍ട്ടികള്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ബിജു ജനതാദളും, ഡിഎംകെ യും, വൈആര്‍എസ് കോണ്‍ഗ്രസും ബില്ലിനെ പിന്തുണക്കുമെന്ന് ഉറപ്പായി.

കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ ലോക്‌സഭയില്‍ കേന്ദ്രം പാസാക്കിയതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബില്ല് ലോക്‌സഭയില്‍ പാസാക്കിയതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വച്ചിരുന്നു. രാജ്യത്ത് ഇത്രയൊക്കെ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിട്ടും കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ പാസാക്കാനുള്ള തീരുമാനത്തില്‍ തന്നെയാണ്.

Read also : കോവിഡ് രൂക്ഷമായിട്ടും ജീവനക്കാരില്ല; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE