സ്വാതന്ത്ര്യത്തിന് പുനർനിർവചനം നൽകി; മോദിയെ പുകഴ്‌ത്തി അമിത് ഷാ

By Syndicated , Malabar News
Amit shah_
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം കൊണ്ടുവന്നത് പ്രധാനമന്ത്രിയെന്ന് അമിത് ഷാ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ നല്ല ഭരണം ഉണ്ടായില്ലെന്നും നരേന്ദ്ര മോദി സർക്കാർ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനർനിർവചിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു. ഡെൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് അമിത് ഷാ മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചത്.

“കഴിഞ്ഞ 21 സർക്കാരുകൾ വോട്ട് ബാങ്കുകൾ കണക്കിലെടുത്താണ് തീരുമാനങ്ങളെടുത്തത്. എന്നാൽ മോദി സർക്കാർ ജനങ്ങൾക്ക് നല്ലതല്ലാത്തതായി തോന്നുന്ന തീരുമാനങ്ങൾ എടുത്തിട്ടില്ല. എടുത്ത തീരുമാനങ്ങൾ എല്ലാം ജനക്ഷേമം മാത്രമാണ് ചെയ്‌തിട്ടുള്ളത്. 2014ൽ മോദി അധികാരത്തിൽ എത്തിയപ്പോൾ, സർക്കാർ പ്രവർത്തിക്കാൻ മാത്രമല്ല, രാജ്യത്തെ പരിവർത്തനം ചെയ്യാനാണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞു”- അമിത് ഷാ പറഞ്ഞു.

മോദി സർക്കാരിന്റെ ഏഴു വർഷത്തെ ഭരണത്തിൽ കൃഷി, വ്യവസായം, ഗ്രാമം, നഗരം തുടങ്ങി എല്ലാ മേഖലകളിലും വികസനം ഉണ്ടായെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Read also: ലുധിയാനയിലെ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE