ഇന്ത്യയെ തിരിച്ചെടുക്കേണ്ട സമയമായി; കേന്ദ്രത്തെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Prashant-Bhushan_2020-Sep-26
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആ​ഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം പാകിസ്‌ഥാനും ബം​ഗ്ലാദേശിനും പിന്നിൽ ആയതും ജിഡിപിയിലെ ഇടിവുമെല്ലാം പരാമർശിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം.

രാജ്യത്തിന്റെ ജിഡിപി നിരക്ക് അതിവേ​ഗം കുറയുന്നു; പ്രതിശീർഷ ജിഡിപി ബംഗ്ലാദേശിനേക്കാൾ താഴെയാണ്; സയന്റിഫിക് ടെമ്പർ സൂചികയിൽ ഏറ്റവും താഴെ; മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഏറ്റവും താഴെ; ജുഡീഷ്യറി, ഡെമോക്രാറ്റിക് സ്‌ഥാപനങ്ങളുടെ സൂചികയും കുത്തനെ ഇടിഞ്ഞുവെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

ജനാധിപത്യ ഭരണത്തെ ഈ അവസ്‌ഥയിൽ എത്തിച്ചവരിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനുള്ള സമയം ആയിരിക്കുന്നു. ഈ ദേശീയ മുന്നേറ്റത്തിൽ രാജ്യത്തെ യുവാക്കൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

രാജ്യം അതിഭീകരമായ പട്ടിണിയിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് കഴിഞ്ഞദിവസം ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് (ആഗോള വിശപ്പ് സൂചിക) പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നത്‌. 107 രാജ്യങ്ങളുടെ പട്ടികയിൽ 94-ാം സ്‌ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്‌ഥാനും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. 201455 ആയിരുന്നു സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം.

Related News:  ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്‌ഥാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE