ലക്നൗ : യുപി സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഇത്തരം നിയമങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിയമസഭയില്‍ ഇതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തുമെന്നും മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് അറിയിച്ചു. ലൗ ജിഹാദിനെതിരെ കൊണ്ടുവരുന്ന നിയമമാണെന്ന് വ്യക്തമാക്കി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് ഇന്നാണ് യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പാസാക്കിയത്.
ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതിലൂടെ മിശ്രവിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്നീട് എന്ത് പ്രസക്തിയാണ് സംസ്ഥാനത്ത് ഉണ്ടാകുകയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കൂടാതെ സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനാണ് ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുൻ കൈയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുപിയില്‍ നേരത്തെ തന്നെ സ്റ്റേറ്റ് ക്യാബിനറ്റ് നിര്‍ബന്ധിത മതപരിവര്‍ത്തന ബില്ലിന് അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ കൂടെ ഒപ്പുവച്ചതോടെ ഇനി മുതല്‍ സംസ്ഥാനത്ത് ആര്‍ക്കെങ്കിലും മതപരിവര്‍ത്തനം നടത്തണമെങ്കില്‍ അവര്‍ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ ഒരു മാസത്തിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ച് അനുമതി നേടണം. കൂടാതെ നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ വിവാഹം അസാധുവാക്കുമെന്നും, വിവാഹ ശേഷം മതപരിവര്‍ത്തനം നടത്തണമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ അപേക്ഷ നല്കി അനുമതി വാങ്ങണമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുണ്ട്.
Read also : കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്